വാഷിംഗടണ്‍ : ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,037 പേര്‍. പുതിയതായി 1.27 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 78.55 ലക്ഷമായി ഉയര്‍ന്നു. 4.31 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 40.17 ലക്ഷം പേര്‍ രോഗമുക്തി നേടി. 34.05 ലക്ഷം പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളത്. ഇതില്‍ 2.95 ലക്ഷം പേരുടെ നില ഗുരുതരമാണ്.
ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലിലാണ്, 890 പേര്‍. ഇതോടെ ബ്രസീലിലെ മരണനിരക്ക് 42,791 ആയി. പുതിയതായി 20,894 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 8.50 ലക്ഷം കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ ഇന്നലെ 699 പേരാണ് മരിച്ചത്. 24,865 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 21.41 ലക്ഷം രോഗബാധിതരുളള അമേരിക്കയില്‍ ഇതുവരെ 1.17 ലക്ഷം പേരാണ് മരിച്ചത്. 8.49 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 34.05 ലക്ഷം പേര്‍ ചികിത്സയിലുണ്ട്.
അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ, ഇന്ത്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, പെറു, എന്നി രാജ്യങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുളളത്. റഷ്യയില്‍ 5.20 ലക്ഷം, ഇന്ത്യയില്‍ 3.21 ലക്ഷം, യുകെയില്‍ 2.94 ലക്ഷം, സ്‌പെയിനില്‍ 2.90 ലക്ഷം, ഇറ്റലിയില്‍ 2.36 ലക്ഷം, പെറുവില്‍ 2.20 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ജര്‍മ്മനി, ഇറാന്‍, തുര്‍ക്കി, ചിലി, ഫ്രാന്‍സി, മെക്‌സിക്കോ, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലാണ് രോഗബാധിതരുടെ എണ്ണം.