ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 78.55 ലക്ഷമായി ഉയര്‍ന്നു ; 4.31 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്

For full experience, Download our mobile application:
Get it on Google Play

വാഷിംഗടണ്‍  : ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,037 പേര്‍. പുതിയതായി 1.27 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 78.55 ലക്ഷമായി ഉയര്‍ന്നു. 4.31 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 40.17 ലക്ഷം പേര്‍ രോഗമുക്തി നേടി. 34.05 ലക്ഷം പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളത്. ഇതില്‍ 2.95 ലക്ഷം പേരുടെ നില ഗുരുതരമാണ്.

ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലിലാണ്, 890 പേര്‍. ഇതോടെ ബ്രസീലിലെ മരണനിരക്ക് 42,791 ആയി. പുതിയതായി 20,894 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 8.50 ലക്ഷം കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ ഇന്നലെ 699 പേരാണ് മരിച്ചത്. 24,865 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 21.41 ലക്ഷം രോഗബാധിതരുളള അമേരിക്കയില്‍ ഇതുവരെ 1.17 ലക്ഷം പേരാണ് മരിച്ചത്. 8.49 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 34.05 ലക്ഷം പേര്‍ ചികിത്സയിലുണ്ട്.

അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ, ഇന്ത്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, പെറു, എന്നി രാജ്യങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുളളത്. റഷ്യയില്‍ 5.20 ലക്ഷം, ഇന്ത്യയില്‍ 3.21 ലക്ഷം, യുകെയില്‍ 2.94 ലക്ഷം, സ്‌പെയിനില്‍ 2.90 ലക്ഷം, ഇറ്റലിയില്‍ 2.36 ലക്ഷം, പെറുവില്‍ 2.20 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ജര്‍മ്മനി, ഇറാന്‍, തുര്‍ക്കി, ചിലി, ഫ്രാന്‍സി, മെക്‌സിക്കോ, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലാണ് രോഗബാധിതരുടെ എണ്ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...