കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കൊവി‍ഡ‍് രോഗികളുടെ എണ്ണം കൂടിയ തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തൃശൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും. ഒരേ സമയം 70 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രി ആക്കുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഐപി വിഭാഗത്തില്‍ 176 കിടക്കകളില്‍ 135 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ദിവസേന 1800 രോഗികള്‍ ഒപി വിഭാഗത്തില്‍ എത്തിച്ചേരുന്ന ഇടം കൂടിയാണ് ഇവിടം. കൊവിഡ് ആശുപത്രിയാക്കി മാറ്റുമ്പോള്‍ നിലവിലുള്ള മാതൃ-ശിശു സംരക്ഷണ വിഭാഗം കോട്ടപ്പുറം മെഡികെയര്‍ ആശുപത്രിയിലേക്കും മറ്റ് വിഭാഗങ്ങള്‍ ഒ കെ ആശുപത്രിയിലേക്കും മാറ്റും. കൊവിഡ് ആശുപത്രി നാളെ തന്നെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അട്ടപ്പാടി സ്വദേശിയെ മർദിച്ച് തമിഴ്നാട് പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പോലീസ് മർദിച്ചെന്ന് പരാതി....

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0
തിരുവനന്തപുരം: കൈതമുക്കിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കൊച്ചിൻ ഹനീഫയുടെ കുടുംബം വാടകവീട്ടിൽ നിന്ന് ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ ലേക്ക്

0
കൊച്ചി: മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഒടുവിൽ സ്വന്തം വീടെന്ന...