നിക്ഷേപ തട്ടിപ്പ് ; കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ കെ.ജി.കെ ഫിനാന്‍സ് ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വന്‍പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ച ശേഷം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഫിനാന്‍സ് സ്ഥാപന ഉടമ അറസ്റ്റില്‍. തിരുനക്കര സമൂഹ മഠത്തിനു സമീപം തുഷാര ഭവനത്തില്‍ ദിലീപിനെയാണ് (56) വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെ‌യ്‌തത്. അടച്ചുപൂട്ടിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍. ബേക്കര്‍ ജംഗ്ഷനിലാണ് കെ.ജി.കെ ഫിനാന്‍സ് എന്ന പേരില്‍ ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്.

ഉയര്‍ന്ന പലിശ നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് നിക്ഷേപം ആകര്‍ഷിച്ചിരുന്നത്. തുടക്കത്തില്‍ കൃത്യമായി പലിശ നല്‍കുകയും പിന്നീട് മുടക്കുകയുമായിരുന്നു. തിരുനക്കര സ്വദേശികളായ രണ്ടു പേര്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടമായതായി പരാതി നല്‍കിയതിനു പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയിൽ യുവ വോളന്റിയർമാരുമായി സംവദിച്ച് പ്രധാനമന്ത്രി

0
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി...

ബംഗളൂരുവിൽ സ്വകാര്യ ട്രാവൽസിന്റെ നാല് ബസ്സുകൾ തീപിടിച്ചു കത്തിനശിച്ചു

0
ബംഗളൂരു: ബംഗളൂരു ഓൾഡ് ചന്ദാപ്പൂരിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല്...

കൊല്ലത്തെ യുവതി മക്കളുമായി പോയത് മധുരയിലേക്ക് ; മൂന്നു പേരെയും കണ്ടെത്തി തിരിച്ചെത്തിച്ച് പോലീസ്

0
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും തമിഴ്നാട്ടിലെ...

സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർഎഎഫ് കണ്ടെത്തൽ

0
ദില്ലി: ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര...