ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. 17,49,340 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.01 കോടി കടന്നു. മരണസംഖ്യ 1.47 ലക്ഷം പിന്നിട്ടു. നിലവില്‍ ആകെ രോഗികളുടെ 2.86 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. ആകെ പരിശോധനകളുടെ എണ്ണം 16.5 കോടിയോടടുത്തു. രോഗമുക്തരുടെ എണ്ണം 96,63,382 ആയി. രോഗമുക്തി നിരക്ക് 95.69 ശതമാനമായി വര്‍ദ്ധിച്ചു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസില്‍ ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 3,37,066 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. ബ്രസീലില്‍ എഴുപത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,90,032 പേര്‍ മരിച്ചു. അറുപത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാന്‍ മോഡേണ വാക്സിന് കഴിയുമെന്നും ഇതിനുള്ള പരീക്ഷണം തുടങ്ങിയെന്നും വാക്സിന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദം യു.കെയിലാണ് കണ്ടെത്തിയത്. മുമ്പ് ​ കണ്ടെത്തിയ വൈറസിനേക്കാളും 70 ശതമാനം വരെ വേഗത്തിലാണ് പുതിയ വൈറസിന്റെ വ്യാപനം. ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയ വാക്​സിനുകള്‍ മതിയാവുമോയെന്നും സംശയമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈറസിനെ ചെറുക്കാന്‍ മോഡേണയ്ക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...