ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മില്‍​ കൈ​യാ​ങ്ക​ളി ; പെണ്‍കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍ : മ​ത്സ​ര ഓ​ട്ട​ത്തി​നി​ടെ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ല്‍ ക​ണ്ണി​ന് പ​രി​ക്കേ​റ്റ ബാ​ലി​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഔ​ഷ​ധി​ക്ക​വ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം.

പെ​രു​മ്പാ​വൂ​ര്‍ – ​കോ​ത​മം​ഗ​ലം റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന അ​നു​പ​മ, ച​ന്ദ​ന ബ​സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. സ​മ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​മാ​ണ് സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​തി​നി​ട​യി​ല്‍ ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ള്‍ ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ​താ​ണ് കു​ട്ടി​ക്ക് പ​രി​ക്കേ​ല്‍ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. കി​ഴ​ക്ക​മ്പ​ലം സ്വ​ദേ​ശി​യാ​യ ഷാ​ജി സേ​വ്യ​റി​ന്റെ മ​ക​ളാ​ണ് പരിക്കേറ്റ ബാലിക. ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ബ​സു​ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഒ​രു വാ​ഹ​നം ഫാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​നു ​മു​ന്നി​ലും ര​ണ്ടാ​മ​ത്തേ​ത് വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫി​സി​ന് മു​ന്നി​ലു​മാ​ണ് നി​ര്‍ത്തി​യ​ത്. ബ​സ് തി​ര​ക്കു​ള്ള റോ​ഡി​ല്‍ പാ​ര്‍ക്ക് ചെ​യ്ത​ത് ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാരണമായി. പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്ന​തോ​ടെ പോ​ലീ​സ് ബ​സ് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​യി​ടു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...