വാഷിംഗ്ടണ്‍ സിറ്റി : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പന്ത്രണ്ട് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 26.81 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയില്‍ മൂന്ന് കോടി രോഗബാധിരാണ് ഉള്ളത്. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 5.49 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
ബ്രസീലില്‍ ഒരു കോടി പതിനാറ് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2.82 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ ഒരു കോടി പതിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 28,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.59 ലക്ഷം പേര്‍ മരിച്ചു.