വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. 2.90 കോടിയിലേക്ക് രോഗികളുടെ എണ്ണം കുതിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ജോണ്‍സ് ബോപ്കിന്‍സ് സര്‍വകലാശാല വേള്‍ഡോമീറ്റര്‍ എന്നിവ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
ഇതുവരെ 28,656,122 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 919,703 പേര് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 20,581,756 രോഗമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിന്, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കില്‍ ആദ്യ പത്തിലുള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. അമേരിക്ക- 6,636,247, ഇന്ത്യ- 4,657,379, ബ്രസീല്‍- 4,283,978, റഷ്യ- 1,051,874, പെറു- 716,670, കൊളംബിയ- 702,088, മെക്സിക്കോ- 658,299, ദക്ഷിണാഫ്രിക്ക- 646,398, സ്പെയിന്- 576,697, അര്‍ജന്റീന- 535,705.