ലോകത്ത് കൊവിഡ് രോഗികള്‍ 40 ലക്ഷം പിന്നിട്ടു ; 2.75 ലക്ഷം മരണം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് രോഗികള്‍ 40 ലക്ഷം പിന്നിട്ടു.  2.75 ലക്ഷം പേര്‍ മരിച്ചു. ഇറ്റലിയില്‍ കോവിഡ് മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു. അമേരിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്. വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 103 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1886 ആയി. 3390 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 56,000 കവിഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...