റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ  ഫിഫ ലോകകപ്പ് 2026 സെമി ഫൈനൽ മത്സരം ബിഗ് സ്ക്രീൻ പ്രദർശനം നടത്തി. അർജന്‍റിനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം നൂറുകണക്കിന് കായികപ്രേമികൾ ഒരുമിച്ച് ബിഗ് സ്ക്രീനിൽ ആസ്വദിച്ചു. അർധരാത്രിയിലും ബസ് സ്റ്റാൻഡ് ഫുട്ബോൾ ആവേശത്തിൽ നിറഞ്ഞു. ഇടുക്കി എം.എൽ.എ റോയി കെ.പൗലോസും ഇട്ടിയപ്പാറയിലെത്തി റാന്നി എം.എൽ.എക്കൊപ്പം മത്സരം വീക്ഷിച്ചു. നിയോജകമണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ ആരാധകർ തങ്ങളുടെ ഇഷ്ട ടീമുകൾക്ക് ആവേശപൂർവ്വം പിന്തുണ നൽകി.

കാരുണ്യ ഡിജിറ്റൽ ഷോപ്പ്, കാരുണ്യ എനർജീസ് എന്നിവയുടെ സഹകരണത്തോടെയാണ് തത്സമയം മത്സരം പ്രദർശിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായ പരിപാടി റാന്നിയിലെ ഫുട്ബോൾ ആരാധകർക്ക് വേറിട്ട അനുഭവമായി. ഈ മാസം 19-ന് രാത്രിയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരവും ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ ബിഗ് സ്ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് റാന്നി എം.എൽ.എ അഡ്വ.പഴകുളം മധു പറഞ്ഞു. ഫുട്ബോൾ ആരാധകർക്ക് ഒരുമിച്ച് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...