Friday, July 4, 2025 1:36 pm

കൊവിഡ് ഡെൽറ്റ വകഭേദം ; വാക്‌സിനേഷൻ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊവിഡിന്റെ ഡെൽറ്റ വകഭേദം (B16172) അതിവേഗം പടർന്ന് പിടിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ ആണ് ഇതാദ്യമായി റിപ്പോർട്ട് ചെയ്തത്. മഹാമാരി പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ വാക്‌സിനേഷൻ കൊണ്ട് മാത്രം സംരക്ഷണം ഉറപ്പ് നൽകാൻ കഴിയില്ലെന്നും കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന.

രണ്ട് ഡോസ് വാക്‌സിൻ കൊണ്ട് മാത്രം ഒരാൾ പൂർണമായി സുരക്ഷിതൻ ആകുന്നില്ലെന്നും തുടർന്നും തങ്ങളെ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. വാക്‌സിൻ സ്വീകരിച്ചവർ ആണെങ്കിൽ പോലും കൃത്യമായ കൊവിഡ് നിബന്ധനകൾ പാലിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. തുടർച്ചയായി മാസ്ക് ഉപയോഗിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ കഴിയുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ഇതെല്ലം പ്രത്യേകിച്ചും സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തിൽ തുടർന്ന് പോകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ മരിയാഞ്ജല സിമാവോ പറഞ്ഞു.

യൂറോപ്പിലാകെ വ്യാപിച്ച ആൽഫ വകഭേദത്തെക്കാൾ വ്യാപന ശേഷി കൂടിയതാണ് ഡെൽറ്റ വകഭേദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത് വരെ 92 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിച്ചതായി ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം തലവനായ മരിയ വാൻ കെർക്കോവ് പറഞ്ഞു.

ഡെൽറ്റ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ വാക്‌സിൻ എടുക്കാത്തെ ജനങ്ങൾക്കിടയിൽ അത് അതിവേഗം വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി അടുത്തിടെ നടത്തിയ പഠന പ്രകാരം ഒരിക്കൽ കൊവിഡ് വന്നവർക്കും പ്രതിരോധ ശേഷി ഉള്ളവർക്ക് പോലും ഡെൽറ്റ വകഭേദം വരാം. കൊറോണ വൈറസിന്റെ ഈ വകഭേദത്തിന് പ്രത്യേകതരം ജനിതകമാറ്റം സംഭവിക്കുന്നതാണെന്നും ഇത് ഈ വകഭേദം വ്യാപന ശേഷി കൂടിയതാണെന്നും മനുഷ്യരിലെ വൈറൽ ലോഡ് വർധിപ്പിക്കുന്നതും കൂട്ടമായി രോഗം പരത്തുന്നതും ആണെന്നും ഗവേഷകർ പറഞ്ഞു. രണ്ട് വ്യത്യസ്‌തയിനം വൈറസ് വകഭേദങ്ങളായ E4842, L452R എന്നിവയിൽ നിന്നുള്ള മ്യൂട്ടേഷൻ B.1617 ൽ ഉണ്ടെന്നും പഠനം പറഞ്ഞു.

ഇത് വരെ കണ്ടെത്തിയതിൽ വ്യാപനശേഷി ഏറ്റവും കൂടിയതാണ്‌ ഡെൽറ്റാ വകഭേദമെന്നും കഴിഞ്ഞ രോഗബാധകളിൽ നിന്നും വാക്‌സിനേഷനിൽ നിന്നും ഉള്ള സംരക്ഷണത്തെ ഇത് ദുർബലമാക്കുമെന്നും ഗവേഷകന്മാരിൽ ഒരാളായ ഡോക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു.

നാട്ടുകാരുടെ കാശ് ….. ബ്ലെയിഡ് കമ്പിനിക്കാരന്‍ പറക്കുന്നത് കോടികളുടെ ആഡംബര കാറില്‍

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...

ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം ; 63 മരണവും 400 കോടിയുടെ നാശനഷ്ടവും രേ​ഖപ്പെടുത്തി

0
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും...

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി സസ്‌പെൻഡ് ചെയ്തു

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി വൈസ്...

മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും : ജില്ലാ കളക്ടർ ജോൺ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന്...