സ്ത്രീധനം കിട്ടിയ 41 ലക്ഷം രൂപ പ്രദർശിപ്പിച്ചു – പൊന്നിൽ കുളിച്ച് വധു ; പിന്നാലെ പോലീസും

For full experience, Download our mobile application:
Get it on Google Play

ഉത്തർ പ്രദേശ് : സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പലപ്പോഴും കൊടുക്കുന്നത് വീട്ടുകാർ മാത്രം അറിഞ്ഞുള്ള ഒരേർപ്പാടായി മാറുകയാണ് പലയിടത്തും. എന്നാൽ ഉത്തർ പ്രദേശിലെ ഷംലിയിലുള്ള ഒരു വ്യാപാരി ഈ സ്ത്രീധന നിയമത്തെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു. അദ്ദേഹം തന്റെ വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയും സ്വർണവും ആളുകൾക്ക് മുന്നിൽ പ്രദർശനത്തിന് വെച്ചു. ആരോ അത് വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. വീഡിയോ വൈറലായതിന് പിന്നാലെ പോലീസും ആദായനികുതി വകുപ്പും അയാളെ അന്വേഷിച്ചെത്തി.

വിവാഹ ചടങ്ങിൽ പാത്രങ്ങളിൽ അടുക്കിവെച്ചിരിക്കുന്ന നോട്ട് കെട്ടുകൾ, കാൽമുട്ട് വരെ എത്തുന്ന വധുവിന്റെ സ്വർണ മാല, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് വരൻ പ്രദർശനത്തിന് വെച്ചത്. വീഡിയോയിൽ വരൻ പണത്തിനെകുറിച്ചും സ്ത്രീധനമായി ലഭിച്ച എസ്‍യുവിയെക്കുറിച്ചും വീമ്പിളക്കുന്നത് കാണാം. തുടർന്ന് പൊന്നിൽ കുളിച്ച് നിൽക്കുന്ന മണവാട്ടിയുടെ രൂപവും കാണാം. സ്ത്രീധനമായി ഏകദേശം ഒരുകോടി രൂപ ലഭിച്ചുവെന്നാണ് നാട്ടുകാരുടെ നിഗമനം. എന്നാൽ വൈറലായ ആ പൊങ്ങച്ച വീഡിയോ പോലീസിനെ മാത്രമല്ല പ്രകോപിപ്പിച്ചത് സമൂഹത്തെ ഒന്നടങ്കമാണ്.

ഷാംലിയുടെ താനഭവാനിലാണ് ഈ കല്യാണം നടന്നത്. ഷംലി സ്വദേശിയും ഗുജറാത്തിലെ സൂറത്തിലെ തുണിവ്യാപാരിയുമായ വ്യക്തിയുടെ മകളാണ് വധു. വരൻ ഷംലി സ്വദേശിയായ കർണാടകയിലെ ബിസിനസ്സുകാരനും. കല്യാണ വീഡിയോ പരിശോധിച്ച പോലീസ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഷംലിയിലെ തദ്ദേശവാസികളെയും ഈ വീഡിയോ ചൊടിപ്പിച്ചു. ആ കുടുംബത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത്തരം പൊങ്ങച്ച വീഡിയോകൾ പാവപ്പെട്ട കുടുംബങ്ങൾക്ക് ഒരടിയാകുമെന്നും ആ വീടുകളിലെ പിതാക്കന്മാർ പെൺമക്കളെ വിവാഹം കഴിപ്പിക്കാൻ പാടുപെടുമെന്നും സമുദായത്തിലെ മുതിർന്നവർ പറഞ്ഞു. ഇപ്പോൾ പോലീസും ആദായനികുതി വകുപ്പും അന്വേഷണത്തിന് എത്തിയതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് വീട്ടുകാർ.

നാട്ടുകാരുടെ കാശ് ….. ബ്ലെയിഡ് കമ്പിനിക്കാരന്‍ പറക്കുന്നത് കോടികളുടെ ആഡംബര കാറില്‍

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....