ഇന്ന് ലോകഹൃദയ ദിനം ; ഹൃദ്രോഗങ്ങള്‍ തടയാന്‍ അഞ്ച് വഴികള്‍

For full experience, Download our mobile application:
Get it on Google Play

ഇന്ന് ലോകഹൃദയദിനം. വേൾഡ് ഹേർട്ട് ഫെഡറേഷന്‍റെ പഠനങ്ങള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ മരണമടയുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. 18.6. മില്യണ്‍ മനുഷ്യര്‍ ഒരു വര്‍ഷം ഹൃദ്രോഗങ്ങള്‍ മൂലം മരണമടയുന്നുണ്ട്. അതായത് ലോകത്താകെ നടക്കുന്ന മരണങ്ങളുടെ 31% വും ഹൃദ്രോഗങ്ങള്‍ മൂലമാണ് എന്ന് സാരം. കോവിഡ് കാലത്ത് ഹൃദ്രോഗികളുടെ എണ്ണം കൂടിയെന്നാണ് പഠനങ്ങള്‍. കൃത്യമായ ചികിത്സ ലഭിക്കാത്തത് മൂലം കോവിഡ് കാലത്ത് ഹൃദ്രോഗ മരണങ്ങള്‍ അധികരിച്ചിട്ടുണ്ട്.

വേൾഡ് ഹേർട്ട് ഫെഡറെഷന്‍റെ നേതൃത്വത്തിൽ രണ്ടായിരാമാണ്ടോടു കൂടിയാണ് ലോക ഹൃദയ ദിനം ആചരിച്ച് തുടങ്ങിയത്. ഹൃദയാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ലോകം മുഴുവന്‍ അവബോധം പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് ലോക ഹൃദയ ദിനം ആചരിക്കുന്നത്. ‘ഹൃദയ പൂര്‍വം പരസ്പരം ഏവരേയും ബന്ധിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശം. നിങ്ങളുടെ അറിവും പുത്തന്‍ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെ ഹൃദയാരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക. പരസ്പരം ഹൃദയങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയസംബന്ധിയായ രോഗങ്ങള്‍ തടയാനുള്ള അഞ്ച് വഴികളാണിവിടെ
1.ശരീരഭാരം നിയന്ത്രിക്കുക
2.ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക
3.പുകവലി മദ്യപാനം തുടങ്ങി ലഹരി ഉപഭോഗം കുറക്കുക
4.മാനസികസമ്മര്‍ദം നിയന്ത്രിക്കുക
5.കൃത്യമായ ഉറക്കം ശീലമാക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...