ദുബായ് ; ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കം. വിവിധ രാജ്യങ്ങളിലെ പോലീസ് മേധാവിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയാവും. സുരക്ഷാ മേഖലയിലെ രാജ്യാന്തര സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടയാണ് ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കമായിരിക്കുന്നത്. അത്യാധുനിക വാഹനങ്ങൾ ഉപകരണങ്ങൾ പോലീസ് സേനയുമായി ബന്ധപ്പെട്ട അതി നൂതന കണ്ടുപിടിത്തങ്ങൾ എന്നിവയുൾപ്പെടെ ഉച്ചകോടിയുടെ ഭാഗമായി പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. യു.എൻ, ഇൻറർപോൾ എന്നിവയ്ക്ക് പുറമേ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ ഉച്ചകോടിയിൽ പങ്കെടുക്കും.
ആറ് സുപ്രധാന കോൺഫറൻസുകളാണ് ഉച്ചകോടിയിൽ അരങ്ങേറുന്നത്. 230 ഓളം പ്രഭാഷകരാണ് ഇത്തവണ ഉച്ചകോടിയിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയിരിക്കുന്നത്. ഫെറൻസിക് സയൻസ്, മയക്കുമരുന്ന് ഉപയോഗം തടയൽ, ഡ്രോൺ ഉപയോഗത്തിൻറെ സാധ്യതകളും വെല്ലുവിളികളും നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും. മൂന്നുദിവസം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]ting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033