വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,174,205 കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502,855 കവിഞ്ഞു. ഇതുവരെ 5,510,586 പേരാണ് രോഗമുക്തി നേടിയത്. ബ്രസീലില്‍ 28,000ല്‍ അധികം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷവും കടന്ന് മുന്നോട്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 26,37,077 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,28,437 പേര്‍ രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 10,93,456 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്.
റഷ്യയില്‍ ആറേകാല്‍ ലക്ഷം രോഗികളുണ്ട്. ദിനവും 6000ത്തിലധികം പേര്‍ രാജ്യത്ത് രോഗികളാകുന്നുണ്ട്. എന്നാല്‍ പ്രതിദിന മരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇന്നലെ 104 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം – 9,073 ആയി.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19,610 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 384 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,197 ആയി. മരണം 16,487. ഇതുവരെ 3,21,774 പേരാണ് രോഗത്തെ അതിജീവിച്ചത്. നിലവില്‍ 2,10,880 പേരാണ് ചികിത്സയിലുള്ളത്.