ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,174,205 കടന്നു ; മരിച്ചവരുടെ എണ്ണം 502,855

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,174,205 കടന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 502,855 കവിഞ്ഞു. ഇതുവരെ 5,510,586 പേരാണ് രോഗമുക്തി നേടിയത്. ബ്രസീലില്‍ 28,000ല്‍ അധികം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സര്‍വകലാശാല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 26,37,077 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിച്ചിട്ടുള്ളത്. 1,28,437 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,93,456 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടാനാ​യ​ത്.

റഷ്യയില്‍ ആറേകാല്‍ ലക്ഷം രോഗികളുണ്ട്. ദിനവും 6000ത്തിലധികം പേര്‍ രാജ്യത്ത് രോഗികളാകുന്നുണ്ട്. എന്നാല്‍ പ്രതിദിന മരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന കുറവാണ്. ഇന്നലെ 104 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം – 9,073 ആയി.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എണ്ണത്തി​ലും മ​ര​ണ​ത്തി​ലും വ​ന്‍ വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 19,610 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 384 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 5,49,197 ആ​യി. മ​ര​ണം 16,487. ഇ​തു​വ​രെ 3,21,774 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. നി​ല​വി​ല്‍ 2,10,880 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...