ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 07)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക മണ്ണ് ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവു മണ്ണ് ശ്രേണികളുടെ ഇന്‍ഫില്‍്‌ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാശനവും ഫെബ്രുവരി 7, ശനി രാവിലെ 10 ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് അനക്‌സ് ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ആര്‍ കൃഷ്ണകുമാരി അധ്യക്ഷത വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ ജില്ലാതല ചിത്രരചന മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. പന്തളം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ മണികുട്ടന്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിക്കും. മണ്ണ് പര്യവേക്ഷണം അസിസ്റ്റന്റ് ഡയറക്ടര്‍ വി ജസ്റ്റിന്‍ പദ്ധതി വിശദീകരിക്കും.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയര്‍ പങ്കെടുക്കും. കാര്‍ഷിക സെമിനാറും സംഘടിപ്പിക്കും. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും പന്തളം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ആരോഗ്യമുള്ള നഗരത്തിന് ആരോഗ്യമുളള മണ്ണ് എന്നതാണ് 2025 വര്‍ഷത്തെ മണ്ണ് ദിനാചരണത്തിന്റെ സന്ദേശം. മണ്ണിന്റെ ആരോഗ്യ പരിപാലനം, സംരക്ഷണം എന്നീ മേഖലകളില്‍ നിരവധി പദ്ധതി സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...