ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് മരണം നാല്‍പ്പത്തി ഏഴായിരം കടന്നു. അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് മരിച്ചത്. സ്പെയിനിലും ഇറ്റലിയിലും മരണനിരക്ക് ഭീതിതമായ തോതില്‍ ഉയരുകയാണ്. ലോകത്ത് 9,35,581 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 47,222 പേര്‍ രോഗം ബാധിച്ചു മരിച്ചു.
ഇറ്റലിയില്‍ 13,155 പേര്‍ രോഗം ബാധിച്ച് മരിച്ചു, സ്പെയിനില്‍ മരണം 9000 കടന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ചൈനയില്‍ നിന്ന് ആശ്വാസം പകരുന്ന വാര്‍ത്തയാണുള്ളത്, രാജ്യത്ത് ഇന്നലെ കോവിഡ് മരണമില്ല. 1,94,260 പേര്‍ ഇതുവരെയായി ലോകത്ത് രോഗമുക്തി നേടിയിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിലേതടക്കം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.