ലോകത്തിലെ ആഡംബര ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടു ; കേരളത്തിൽ നിന്നും ഇടം നേടിയത് ഈ ഹോട്ടൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകത്തിലെ 20 ആഡംബര ഹോട്ടലുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഹോട്ടലും ഇടം നേടി. തിരുവനന്തപുരത്തെ ലീല കോവളം റാവിസ് ആണ് പട്ടികയിൽ ഇടം നേടിയ ഹോട്ടൽ. എട്ടാം സ്ഥാനമാണ് ലീല കോവളം റാവിസ് ഹോട്ടലിന് ഉള്ളത്. അന്താരാഷ്ട്ര യാത്രാ മാഗസിനായ ട്രാവൽ ആൻഡ് ലീഷറാണ് ആഡംബര ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം നേടിയ ഏക ഹോട്ടൽ എന്ന സവിശേഷതയും ലീല കോവളം റാവിസിന് സ്വന്തമാണ്.

കോവളം കടൽത്തീരത്തെ പാറക്കെട്ടിന് മുകളിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതിനാൽ, കടലിന്റെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ സഞ്ചാരികൾക്ക് സാധിക്കുന്നതാണ്. കോവളത്തിന്റെ തീരമനോഹാരിത അൽപം പോലും ചോർന്നു പോകാതെയാണ് ഇവയുടെ നിർമ്മാണമെന്ന് ട്രാവൽ ആൻഡ് ലീഷർ വ്യക്തമാക്കി. പ്യൂർട്ടോ റിക്കോയിലെ കോണ്ടാഡോ ഓഷ്യൻ ക്ലബ്ബാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ടുപിന്നിലായി യുഎസിലെ ബിഗ് സെഡാർ ലോഡ്ജ് രണ്ടാം സ്ഥാനം സ്വന്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...