ലോകത്തിലെ ഏറ്റവും ചെലവേറിയ കാറിന് 214.59 കോടി രൂപയാണ് ഏകദേശ വില. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് ആണ് കിടിലന്‍ ലക്ഷ്വറി മോഡല്‍ പുറത്തിറക്കുന്നത്. റോള്‍സ് റോയ്സ് ബോട്ട് ടെയില്‍ എന്ന മോഡല്‍ പക്ഷേ ലിമിറ്റഡ് എഡിഷനാണ്. ക്ലാസിക് യാച്ച് ഡിസൈില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഡലിന്റെ രൂപകല്‍പ്പന. മോഡലിന്റെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന് വിശാലമായ പിന്‍ ഡെക്ക് ആണ്. ഓപ്പണ്‍ ഡെക്ക് മോഡലില്‍ യാത്രക്കാര്‍ക്ക് മികച്ച ആഡംബര ഫീച്ചറുകളും സുഖസൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. റോള്‍സ് റോയ്സിന്റെ ഈ ബോട്ട് ടെയില്‍ മോഡല്‍ ഫോര്‍ സീറ്ററാണ്. പിന്‍ഭാഗം മികച്ച സ്റ്റോറേജ് പ്ലേസാണ്.
ടെലിസ്‌കോപ്പിക് അംബര്‍ളയും ടേബിളും ഒക്കെയുള്ള കിടിലന്‍ മോഡല്‍. ഷാംപെയ്ന്‍ സൂക്ഷിക്കുന്നതിനായി കാറില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ട് റഫ്രിജറേറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നാല് വര്‍ഷം കൊണ്ട് 1,813 ഭാഗങ്ങള്‍ സൂക്ഷ്മമായി കൂട്ടിച്ചേര്‍ത്താണത്രെ രൂപകല്‍പ്പന. ഒടുവില്‍ കിടിലന്‍ ഫിനീഷിങ്ങില്‍ ഒരു യുണീക്ക് മോഡല്‍ പുറത്തെത്തും. സമാനതകളില്ലാത്തെ ഇന്റീരിയര്‍ ആണ് മോഡലിനെ വേറിട്ട് നിര്‍ത്തുന്നത്. ലക്ഷ്വറി ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും മനോഹരമായ വുഡ് വെനീറുകളും എല്ലാം ഇന്റീരിയറിനെ അങ്ങേയറ്റം വ്യത്യസ്തമാക്കുന്നു. മികച്ച പെര്‍ഫോമന്‍സുള്ള വാഹനം മികച്ച ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. കരുത്തുറ്റ എഞ്ചിന്‍ ആണ് മോഡലിലുള്ളത്. ലിമിറ്റഡ് എഡിഷന്‍ വിഭാഗത്തിലെ ഓരോ കാറും കാര്‍ ഉടമയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്.
ഓരോ മോഡലും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇതുവരെ കമ്പനി മൂന്ന് മോഡലുകള്‍ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ മോഡല്‍ ഉപയോഗിക്കുന്നത് മൂന്ന് പേര്‍ മാത്രമാണ്. ലോകത്തെ മുന്‍നിര ശതകോടീശ്വരന്‍മാരൊന്നുമല്ല ഇത് സ്വന്തമാക്കിയിരിക്കുന്നത്. സെലിബ്രിറ്റി റാപ്പര്‍ ജെയ്-സെഡും ഭാര്യയും പോപ്പ് ഗായികയായ ബിയോണ്‍സുമാണ് ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുന്ന ദമ്പതികള്‍. മറ്റൊരു വാഹന ഉടമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജെംസ് ആന്‍ഡ് ജ്വല്ലറി ബിസിനസ് രംഗത്തുള്ളയാളാണ് എന്നാണ് സൂചന. മൂന്നാമത്തെ ആള്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം മൗറോ ഇക്കാര്‍ഡിയാണ്.