ലോകത്തെ ആദ്യ സമ്പൂര്‍ണ സംയോജിത എന്‍.എഫ്.ടി ഡിസൈന്‍ ലാബുമായി ടൂണ്‍സ് മീഡിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ ആനിമേഷന്‍ കമ്പനിയായ ടൂണ്‍സ് മീഡിയ ഗ്രൂപ്പും ബ്ലോക്ക് ചെയിന്‍ കമ്പനിയായ ഗാര്‍ഡിയന്‍ ലിങ്കും ചേര്‍ന്ന് ലോകത്തിലെ ആദ്യ സംയോജിത എന്‍.എഫ്.ടി ലാബ് സ്ഥാപിക്കുന്നു.

ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിപണനമാണ് നോണ്‍ ഫണ്‍ജ്യബിള്‍ ടോക്കണുകളുടെ (എന്‍.എഫ്.ടി) നിര്‍മാണം വഴി ലക്ഷ്യമിടുന്നത്. ഫോട്ടോകള്‍, വീഡിയോകള്‍, ഓഡിയോ തുടങ്ങി ഏത് ഡിജിറ്റല്‍ ഫയലുകള്‍ക്കും എന്‍.എഫ്.ടിയായി ബ്ലോക്ക് ചെയിനില്‍ അടയാളപ്പെടുത്തുകയും ക്രയവിക്രയം നടത്തുകയും ചെയ്യാം.

വ്യത്യസ്തമായ ഡിജിറ്റല്‍ ആര്‍ട് വര്‍ക്കുകള്‍, ഇന്‍ ഗെയിം അസറ്റുകള്‍, മീമ്‌സ് തുടങ്ങിയവ വാങ്ങാന്‍ ഇത് വഴി സാധിക്കും. 2012 മുതല്‍ നിലവിലുണ്ടെങ്കിലും 2021 ന്റെ തുടക്കം മുതലാണ് ഇതിന് പ്രചാരം ലഭിച്ചത്. ആര്‍ട്ടിസ്റ്റ് ബീപിലിന്റെ ‘എവരിഡേസ്- ദി ഫസ്റ്റ് 5000 ഡെയ്‌സ്’എന്ന ഡിജിറ്റല്‍ ആര്‍ട് വര്‍ക്ക് എന്‍.എഫ്.ടിയിലൂടെ 69 മില്യണ്‍ ഡോളറിന് ഓക്ഷന്‍ ചെയ്യപ്പെട്ടതോടെയാണ് എന്‍.എഫ്.ടികള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ഇതിനു പിന്നാലെ ലെബ്രോണ്‍ ജെയിംസിന്റെ എന്‍.ബി.എ ടോപ് ഷോട്ട് വീഡിയോ ക്ലിപ് (2,08,000 ഡോളര്‍), ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡോഴ്‌സിയുടെ ആദ്യ ട്വീറ്റ് (2.5 മില്യണ്‍ ഡോളര്‍) തുടങ്ങിയ അമൂല്യ സൃഷ്ടികളുടെ എന്‍.എഫ്.ടി ലേലങ്ങളും ശ്രദ്ധേയമായി. ഇടനിലക്കാരെ ഒഴിവാക്കി ഓരോ വില്‍പ്പനയിലും കലാകാരന്മാര്‍ക്കും സൃഷ്ടാക്കള്‍ക്കും റോയല്‍റ്റി ഉറപ്പാകുന്നതാണ് എന്‍.എഫ്.ടി സാങ്കേതികവിദ്യയുടെ പ്രത്യേകത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...