ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിലെ ഇസ്രായേൽ കൂട്ടക്കൊലക്കെതിരെ ലോകവ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഗസ്സസിറ്റി: ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിലെ ഇസ്രായേൽ കൂട്ടക്കൊലക്കെതിരെ ലോകവ്യാപക പ്രതിഷേധം. ആഹാരത്തിനായി എത്തിയവർക്കു നേരെ ഇസ്രയേ‍ൽ സൈനികർ വെടിവയ്ക്കുകയായിരുന്നു. യുഎന്‍, നോർവീജിയൻ റെഫ്യൂജി കൗൺസിൽ, ഓക്സ്ഫാം തുടങ്ങിയ അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളെല്ലാം ഇസ്രായേലിന്റെ പട്ടിണിക്കൊലക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. തെക്കൻ ഗസ്സയിലെ റഫായിലുള്ള ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

യുഎസിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് ഗസ്സയിലെ സഹായവിതരണകേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇതിനിടെ വടക്കൻ ഗസ്സയിൽ അവശേഷിച്ചിരുന്ന ഏക ഡയാലിസിസ് സെന്ററും ഇസ്രായേൽ തകർത്തു. ബെയ്ത് ലാഹിയയിലുള്ള നൂറ അൽ-കാബി കിഡ്‌നി ഡയാലിസിസ് സെന്ററിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇന്തോനേഷ്യൻ ആശുപത്രിയുടെ ഭാഗമായ ഈ കേന്ദ്രം, വൃക്ക തകരാറിലായ 160ലധികം രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. വടക്കൻ ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...