അറവ് ശാലയിലെ പോത്തിറച്ചിയിൽ പുഴുക്കൾ ; കട അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂർ പന്നിത്തടത്ത് പ്രവർത്തിക്കുന്ന അറവ് ശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്. ഇതേത്തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പോലീസും സംയുക്തമായി ഇവിടെ പരിശോധന നടത്തി. പഴകിയ പത്ത് കിലോ പോത്തിറച്ചിയാണ് ഇവിടെ നിന്ന് പോലീസിനും ഫുഡ് സേഫ്റ്റി അതോറിറ്റിക്കും കണ്ടെത്താനായത്. ഈ ഇറച്ചി പൂർണമായും നശിപ്പിച്ച ഫുഡ് സേഫ്റ്റി അതോറിറ്റി ഭക്ഷ്യസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുമുണ്ട്. കട പൂട്ടാൻ നിർദേശം നൽകിയ പോലീസ്, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അറവ് ശാലയോ കടയോ തുറക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...