ലക്ഷദ്വീപ്‌ ഭരണ ഭീകരത : അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിലേക്ക് നാളെ ഡിവൈഎഫ്ഐ മാർച്ച്‌

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി : ലക്ഷദ്വീപ് ഭരണാധികാരികളുടെ ഭീകരതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും. തിങ്കള്‍ പകല്‍ പത്തിന് മാര്‍ച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലുകളുടെ സര്‍വീസ് അധികൃതര്‍ സ്ഥിരമായി മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.

ലക്ഷദ്വീപിലേക്കുപോയ എം വി കോറല്‍സ് ഞായറാഴ്ച തിരിച്ചെത്താത്തതിനാല്‍ യാത്ര മുടങ്ങിയവര്‍ ഇനി തിങ്കളാഴ്ചയെ യാത്ര തിരിക്കൂ. ദ്വീപില്‍ ചരക്ക് കയറ്റിറക്കത്തില്‍ വന്ന കാലതാമസമാണ് എം വി കോറല്‍സ് കപ്പലിന്റെ സര്‍വീസുകളിലെ പാളിച്ചയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ കപ്പലുകളുടെ സര്‍വീസ് ഷെഡ്യൂള്‍ തയ്യാറാക്കും മുമ്പ് ഒരുക്കങ്ങള്‍ നടത്താത്തതാണ് കാലതാമസത്തിന് കാരണമെന്ന് ദ്വീപുനിവാസികള്‍ ആരോപിക്കുന്നു. അറ്റകുറ്റപണിക്കായി കയറ്റിയ അഞ്ചുകപ്പലുകള്‍ ഉടന്‍ പണിതീര്‍ക്കണമെന്ന് ദ്വീപ് നിവാസികള്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ പ്രശ്നങ്ങള്‍ പറഞ്ഞ് എയര്‍ ആംബുലന്‍സും പലപ്പോഴും നല്‍കാറില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...