കോണ്‍ഗ്രസില്‍ ചേരുന്നതിലും ഭേദം കിണറ്റില്‍ ചാടി ചാകുന്നത് ; നിതിന്‍ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗമാകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ചാകുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കറിന്റെ ക്ഷണം നിരസിച്ചാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും ഗഡ്കരി മഹാരാഷ്ട്രയില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കോണ്‍ഗ്രസിലേക്ക് പണ്ട് ലഭിച്ച ക്ഷണത്തെ കുറിച്ച് ഗഡ്കരി വെളിപ്പെടുത്തിയത്. താനൊരു നല്ല പാര്‍ട്ടിക്കാരനും നേതാവുമാണെന്നും കോണ്‍ഗ്രസിലേക്ക് വന്നാല്‍ ശോഭനമായ ഭാവിയുണ്ടാകുമെന്നും ജിച്കര്‍ പറഞ്ഞുവെന്നാണ് ഗഡ്കരി വ്യക്തമാക്കിയത്.

ഉടന്‍ തന്നെ അതിലും നല്ലത് കിണറ്റില്‍ ചാടി ജീവനൊടുക്കുന്നതാണെന്നും ബിജെപിയില്‍ താന്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അത് തുടരുമെന്ന് വ്യക്തമാക്കിയെന്നും ഗഡ്കരി പറഞ്ഞു. തുടക്കം മുതല്‍ പിളര്‍ന്ന് വലുതായ ചരിത്രമാണ് കോണ്‍ഗ്രസിനെന്ന് ആരും മറക്കരുതെന്നും ഗഡ്കരി പരിഹസിച്ചു. ആറ് പതിറ്റാണ്ട് നീണ്ട ഭരണത്തില്‍ കോണ്‍ഗ്രസ് ദാരിദ്ര്യം തുടച്ചു നീക്കുകയെന്ന മുദ്രാവാക്യം കൊണ്ടുവന്നു. പക്ഷേ സ്വകാര്യ അഭിവൃദ്ധിക്കായി കുറേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക മാത്രമാണ് ചെയ്തതെന്നും ഗഡ്കരി ആരോപിച്ചു. കോണ്‍ഗ്രസ് അറുപത് വര്‍ഷം കൊണ്ടുവന്ന വികസനത്തിന്റെ ഇരട്ടി ബിജെപി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം കൊണ്ടുവന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...