ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക് ; ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 28ന് പുതിയ പാർലമെന്റ് മന്ദിരം വളയും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്. മെയ്‌ 27നുള്ളിൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വനിതകൾ പുതിയ പാർലമെന്റ് മന്ദിരം വളയും. അതേസമയം, താൻ നുണ പരിശോധനയ്ക്ക് തയാറെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ. കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ തങ്ങളുടെ സമരം പുനരാരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷൺ. എതിരെ നടപടിയെടുക്കുവാൻ ഡൽഹി പോലീസ് തയാറായിട്ടില്ല.

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ പോലീസിന് നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ സമരം ശക്തമാക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. മെയ് 27നുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 28ന് പുതിയ പാർലിമെന്റ് മന്ദിരം വനിതകൾ വളയും. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. രാജ്യത്തെ ഇളക്കിമറിച്ച കർഷക പ്രക്ഷോഭത്തിന്‍റെ മാതൃകയിലാണ് പുതിയ നീക്കം.

മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ ജന്തർമന്തറിൽ ധർണ നടത്തും. നാളെ വൈകീട്ട് 4 മണിക്ക് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും താരങ്ങൾ അറിയിച്ചു.എന്നാൽ താൻ നുണ പരിശോധനയ്ക്ക് തയാറെന്ന് ബ്രിജ് ഭൂഷൺ ട്വീറ്റ് ചെയ്തു. ലൈംഗികാരോപണം ഉന്നയിച്ച താരങ്ങളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടു. അതേസമയം, സമരത്തിന് കർഷക പിന്തുണ വർദ്ധിക്കുന്നത് ബിജെപിയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും

0
തിരുവനന്തപുരം: കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-50...

73,024 മുൻഗണനാ റേഷൻ കാർഡുകൾ; 2,000 എ എ വൈ കാർഡുകളും അനുവദിച്ചു ,...

0
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച...

മഴക്കെടുതിയിൽ കേരളത്തിൻറെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും...

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...