പോലീസിനെ കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു ; യുവാവിനെ വലിച്ചിഴച്ച് മർദിച്ച ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് പോലീസിനെതിരെ പരാതി നൽകിയതിന് 38കാരനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മർദിച്ച പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മെയ് 12ന് മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ സ്ലീമനാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ധുരി ഗ്രാമത്തിൽ നടന്ന സംഭവത്തിലാണ് നടപടി സ്വീകരിച്ചത്. ബന്ധി ഗ്രാമവാസിയായ ഭരത് പട്ടേലാണ് ക്രൂര മർദനത്തിന് ഇരയായത്.

സ്റ്റേഷനിലെ എസ്‌ഐയും എഎസ്‌ഐയുമായ രാകേഷ് പട്ടേൽ, ബാൽഗോവിന്ദ് പ്രജാപതി എന്നീ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഭരതിനെ മർദിച്ചതും വലിച്ചിഴച്ചതും. ഇതിന്റെ വീഡിയോ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. സ്ലീമനാബാദ് പൊലീസ് സ്റ്റേഷനിലേക്ക് എസ്‌ഐയും എഎസ്‌ഐയും ചേർന്ന് വലിച്ചിഴച്ച് മർദിച്ചത്. ഭരതിന്റെ ഭാര്യയും മകളും തെരുവിൽ കിടന്ന് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പോലീസുകാർ ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴയ്‌ക്കുന്നത് തുടർന്നു.

സംഭവത്തിൽ കട്‌നി പോലീസ് സൂപ്രണ്ട് അഭിജിത്ത് രഞ്ജൻ അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് രണ്ട് പോലീസുകാരെ ശനിയാഴ്ച സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാളെ മർദിച്ചതിന് എസ്‌ഐ, രാകേഷ് പട്ടേലിനും എഎസ്‌ഐ ബാലഗോവിന്ദ് പ്രജാപതിക്കുമെതിരെ തനിക്ക് പരാതി ലഭിച്ചെന്നും ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടെന്നും എസ്പി അഭിജിത് രഞ്ജൻ പറഞ്ഞു. തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. അതിൽ രണ്ട് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തുടർന്ന് അവരെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു- അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...