ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം എരവൂർ സ്വദേശി റെജിയെയാണ് ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി എറണാകുളം-ഓഖ എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ ഷൊർണൂരിൽവെച്ചാണ് ഇയാൾ യാത്രക്കാരിയുടെ ചിത്രമെടുത്തതെന്നാണ് പരാതി.

പരാതിക്കാരിയും സഹോദരിയും ഇവരുടെ മകളും ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളെയും ചിത്രം പ്രതി പകർത്തിയെന്നാണ് പരാതി. തുടർന്ന് ഇവർ ടിടിഇയെ വിവരമറിയിച്ചു. ട്രെയിൻ കോഴിക്കോട് എത്തിയതോടെ ആർപിഎഫും റെയിൽവേ പോലീസും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായാണ് പ്രതി സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...