ഗുസ്തി താരങ്ങളുടെ സമരം പരിഹരിക്കണം ; എഐടിയുസി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം പുലർത്തുന്ന കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി പറഞ്ഞു. എ.ഐ.ടി.യു.സി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാന്നി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉൾപ്പെടെയുള്ള വനിതാ താരങ്ങളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ ബിജെപി എംപിയും ഗുസ്തി അസോസിയേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രം തയ്യാറാകാത്തത് നാണക്കേടാണ് ഉണ്ടാക്കുന്നത്.

നരേന്ദ്ര മോദി ഭരണത്തിൽ തുടർച്ചയായി പെൺകുട്ടികളും സ്ത്രീകളും ലൈംഗിക ആക്രമണത്തിന് ഇരയാവുകയാണ്. പ്രതികൾ ഭൂരിഭാഗവും ഭരണകക്ഷിക്കാരണെന്നുള്ളതു കൊണ്ടു മാത്രം ഭരണകൂടസ്വാധീനം ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐടിയുസി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍,മണ്ഡലം അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി,തെക്കേപ്പുറം വാസുദേവന്‍,അനില്‍ അത്തിക്കയം,ഹാപ്പി പ്ലാച്ചേരി,വിപിന്‍ പൊന്നപ്പന്‍,പി.ജെ ബാബു,ജോളി മധു.ടി.ടി ജോയി പെരുനാട്,തോമസ് ജോര്‍ജ്,പി അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...