തൃശൂർ: കേരളത്തിലെ പ്രളയകാലത്തെക്കുറിച്ചുള്ള ചിത്രമായ 2018 തീയറ്ററിൽ കണ്ട ശേഷം പ്രതികരണവുമായി ടി എൻ പ്രതാപൻ എം പി രംഗത്ത്. സങ്കുചിത സങ്കൽപ്പങ്ങളുടെ സമവാക്യങ്ങളാൽ മനസ്സിലും മണ്ണിലും മതിലുകെട്ടി മനുഷ്യർ അകന്നു തുടങ്ങിയ കാലത്ത് മതവും പണവും പ്രതാപവും ജാതിയും വംശീയ-വർഗ്ഗീയ വിചാരങ്ങളുടെ കടുംകെട്ടുകളും ബാധിക്കാതെ ഒരുമയുടെ, സ്വരുമയുടെ ഓർമ്മപ്പെടുത്തലായിരുന്നു നമുക്ക് പ്രളയകാലം എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പുമായാണ് പ്രതാപൻ രംഗത്തെത്തിയത്. ചിത്രത്തിന്‍റെ അവതരണരീതിയിലടക്കം സംവിധായകൻ ജൂഡ് ആന്‍റണിയെ അഭിനന്ദിച്ച പ്രതാപൻ, നമ്മൾ തമ്മിലൊന്ന് വൈകാതെ കാണണം എന്നും ഫേസ്ബുക്കിൽ കുറിച്ചു. രാജ്യാന്തര നിലവാരത്തിലേക്ക് മലയാള സിനിമാ ഭാവുകത്വത്തെ നയിക്കുന്ന ഈ ചിത്രം എന്തേ മലയാളത്തിൽ മാത്രമായി നിർമ്മിച്ചു എന്ന പരിഭവവം അദ്ദേഹം പങ്കുവച്ചു. ‘എന്തായാലും ജൂഡേ, ഇതൊരു അപാരസംഭവം തന്നെ, നിങ്ങളൊരു അപാര കലാകാരനും’ – എന്നും ടി എൻ പ്രതാപൻ അഭിനന്ദിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























