പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന് നഷ്ടങ്ങൾ പലവിധം. ഒക്ടോബർ ഒന്നുമുതൽ ഉള്ളാൾ, മംഗളൂരു ജങ്ഷൻ, മംഗളൂരു സെൻട്രൽ സ്റ്റേ ഷനുകൾ പാലക്കാട് ഡിവിഷനിൽ നിന്ന് മാറുന്നതോടെ വരുമാനം, യാത്രാസൗകര്യം, അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എന്നിവയെല്ലാം കുറയും. കേരളത്തിന്റെ വടക്കും തെക്കും ബന്ധിപ്പിച്ചോടുന്ന പല തീവണ്ടികളും മൈസൂരു ഡിവിഷന്റേതാവും. ദക്ഷിണറെയിൽവേയുടെ നേതൃത്വത്തിൽക്കൂടിയാണ് റെയിൽവേ ബോർഡ് മംഗളൂരുവിൽനിന്നുള്ള തീവണ്ടികളുടെ സമയം നിശ്ചയിച്ചിരുന്നത്. ഇനിയത് ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലായിരിക്കും.
സമയക്രമീകരണത്തിനോ പുതിയ വണ്ടി സർവീസുകൾ തുടങ്ങു ന്നതിനോ പാലക്കാട് ഡിവിഷന് കഴിയാതെവരും. എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. റെയിൽവേ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചു. റെയിൽവേ മന്ത്രി അശ്വി നി വൈഷ്ണവ് റിപ്പോർട്ട് തേടിയതായി അദ്ദേഹം അറിയിച്ചു. എം.പി.മാരായ കെ. സുധാകരൻ, കെ. രാധാകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവരും പ്രതിഷേധിച്ചു.





























