യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ ഇന്ത്യ അപലപിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ ഇന്ത്യ അപലപിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ഇറാനില്‍ നടത്തിയ ആക്രമണത്തെ അന്യായവും നിയമവിരുദ്ധവുമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. താന്‍ ഇറാനൊപ്പം നിലകൊള്ളുന്നുവെന്നും അരുന്ധതി പറഞ്ഞു. ഡല്‍ഹിയില്‍ തന്റെ പുതിയ പുസ്തകമായ ‘മദര്‍ മേരി കംസ് ടു മി’യെ കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ‘ഞാന്‍ ഇറാനൊപ്പം നിലകൊള്ളുകയാണ്. തെഹ്‌റാന്‍, ഇസ്ഫഹാന്‍, ബെയ്റൂത്ത് തുടങ്ങിയ മനോഹരമായ നഗരങ്ങളെ കുറിച്ച് പറയാതെ എങ്ങനെ ഈ ദിവസം അവസാനിപ്പിക്കാനാകും.

തീയില്‍ മുങ്ങിക്കിടക്കുകയാണവ. ഗസ്സയില്‍ ലോകം കണ്ട അതേ വംശഹത്യാ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അതേ തിരക്കഥ, സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നു, ആശുപത്രികള്‍ തകര്‍ക്കുന്നു. നഗരങ്ങളില്‍ കാര്‍പെറ്റ് ബോംബുകള്‍ വര്‍ഷിക്കുന്നു. എന്നിട്ട് ഇരവാദം മുഴക്കുന്നു’ -അരുന്ധതി പറഞ്ഞു. എന്നാല്‍, ഗസ്സയെ പോലയല്ല ഇറാനില്‍ തുടങ്ങിവെച്ച യുദ്ധമെന്നും ലോകമാകെ വ്യാപിക്കുകയാണെന്നും അരുന്ധതി ചൂണ്ടിക്കാട്ടി. ‘ഈ യുദ്ധത്തിന്റെ വേദി ലോകമാകെ വ്യാപിക്കുകയാണ്. ഒരു ആണവ ദുരന്തത്തിന്റെയും സാമ്പത്തിക തകര്‍ച്ചയുടെയും വക്കിലാണ് നമ്മള്‍’ -അവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...