പേരാമ്പ്ര : എഴുത്തുകാർസൂര്യശോഭ പോലെ പ്രകാശം ചൊരിഞ്ഞ് ഇരട്ടകറ്റുന്നവരാണെന്നും എഴുത്തിന് ജാതിയോ മതമോ ഇല്ലെന്നും പ്രൊഫ.കെ.വി.സജയ് പറഞ്ഞു. ഭാഷാശ്രീ സാംസ്കാരികമാസികയുടെ 12 )o വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയരങ്ങ് പ്രൊഫ.വിനോദ് കുമാർ എടച്ചേരി ഉദ്‌ഘാടനം ചെയതു. സിനിമാ നാടക നടൻ മുഹമ്മത് പേരാമ്പ്ര മുഖ്യാതിഥിയായി. പി..ജെ.ഈപ്പൻ അധ്യക്ഷനായി.പ്രകാശൻ വെള്ളിയൂർ സ്വാഗതം പറഞ്ഞു. രമേശൻ തറവട്ടത്തിൻ്റെ ചതിക്കപ്പെട്ടവൻ്റെ ആത്മഗീതം കവിതാസമാഹാരം കെ.വി.സജയ് പ്രകാശനം ചെയ്തു. കെ.സി.സുനീഷിനുള്ള സഹായധനം ഭാഷാശ്രീ മുഖ്യപത്രാധിപർ പ്രകാശൻ വെള്ളിയൂർ നൊച്ചാട് ഗ്രാമപഞ്ചായത്ത് 16 )o വാർഡ് മെമ്പർ ഗീത നന്ദനത്തിന് കൈമാറി.
സംസ്ഥാന സാഹിത്യപുരസ്കാരത്തിൽ സമഗ്ര സംഭാവനാ വിഭാഗത്തിൽ ഡോ.ആശാലത പി.ആർ, ശശികുമാർ തുരുത്യാട്, സാഹിത്യ വിഭാഗത്തിൽസി.കെ.രാജം (ഓർമ-ഗുരു നിത്യയും എൻ്റെ ജീവിതവും ),
എം.വി.ജനാർദ്ദനൻ (നോവൽ – പെരുമലയൻ),സിംപിൾ ചന്ദ്രൻ (കഥ-ഇമാേജി),
വിജയൻ ചെറുവറ്റ (ചെറുകഥ – ഒരു പ്രവാസിയുടെ ആത്മനൊമ്പരങ്ങൾ ), ജലജ രാജീവ് (ലേഖനം -ഉത്ക്കർഷത്തിൻ്റെ നോട്ടുപുസ്തകം),മനു കാരയാട് (കവിത- ഒപ്പാരി )പത്മനാഭൻ ഐ.പി.( പഠനം – നാട്ടു വെളിച്ചം)ആനന്ദകൃഷ്ണൻ എടച്ചേരി (ജീവചരിത്രം – മഹാത്മാഗാന്ധി ),ഷൈമ പി.വി. (ജൂറി പുരസ്കാരം – ഉള്ളുരുക്കങ്ങൾ ) കേരള സാഹിത്യ- കലാസംഘം ആദരം ശ്യാം ബാലുശ്ശേരി, ബാലസാഹിത്യ വിഭാഗത്തിൽഎം.കെ. റനിൻ (ബാലനോവൽ -ആരിലും മുമ്പൻ ) രതീശൻ ചെക്കികുളം (ബാല കവിത – തുമ്പി ക്കാലം) എന്നിവരും ഏറ്റുവാങ്ങി.പുരസ്കാര കൃതികളുടെ അവലോകനം ഷെെമ മനോജ് പേരാമ്പ്ര എഴുതി അവതരിപ്പിച്ചു. ജോസഫ് പൂതക്കുഴി, അബ്ദുൾകരീം എൻ.എ,അച്യുതൻ കല്ലിടുക്കിൽ, ശ്രീകുമാർ തെക്കേടത്ത്, രതീഷ്.ഇ.നായർ, സഹദേവൻമൂലാട്, സദൻ കൽപ്പത്തൂർ തുടങ്ങിയവർ സംസാരിച്ചു.പുരസ്കാര ജേതാക്കൾ, പുസ്തക രചയിതാവ് രമേശൻ തറവട്ടത്ത്മറുമൊഴി പറഞ്ഞു.ഒടുവിൽ വിജയശ്രീ രാജീവ് നന്ദി പറഞ്ഞു.