ഒറ്റ ചാര്‍ജില്‍ 800 കിമീ ഓടാം, വില വെറും 3.47 ലക്ഷം! പെട്രോള്‍ കാറുകളുടെ ‘അന്തകന്‍’ വരുന്നു?

For full experience, Download our mobile application:
Get it on Google Play

പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ മാറ്റമില്ലാതെ തുടരുന്നതിനാല്‍ എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്. ബജറ്റ് വിലയും പ്രായോഗികതയും നോക്കുന്നവര്‍ക്ക് പറ്റിയ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ഇപ്പോള്‍ വിദേശ വിപണിയില്‍ എത്തിയിട്ടുണ്ട്. മൈക്രോ-ഇവി സെഗ്മെന്റില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബെസ്റ്റ്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ ഫസ്റ്റ് ഓട്ടോ വര്‍ക്ക്സ് (FAW) ആണ് ഷിയോമ എന്ന പേരില്‍ കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്ക് പുറത്തിറക്കിയത്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഷാങ്ഹായ് ഓട്ടോ ഷോയിലാണ് FAW ബെസ്റ്റിയൂണ്‍ ഷിയോമ അവതരിപ്പിച്ചത്. ഹാര്‍ഡ്ടോപ്പ്, കണ്‍വെര്‍ട്ടിബിള്‍ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഹാര്‍ഡ്ടോപ്പ് മോഡല്‍ മാത്രമേ നിലവില്‍ ലഭ്യമായിട്ടുള്ളൂ. കണ്‍വേര്‍ട്ടിബിള്‍ പതിപ്പ് പിന്നീട് അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല. ചോയ്സ് നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ കണ്‍വേര്‍ട്ടിബിള്‍ വേരിയന്റായിരിക്കും തിരഞ്ഞെടുക്കുന്നത്.

ഹാര്‍ഡ്ടോപ്പ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ ക്യൂട്ടായി കാണപ്പെടുന്നുവെന്നതിനാലാണിത്. ഈ മാസം മുതല്‍ മൈക്രോ ഇവിയുടെ പ്രീ സെയില്‍സ് ആരംഭിക്കും. ചൈനയിലെ മൈക്രോ കാര്‍ സെഗ്‌മെന്റിലെ രാജാവായ വൂളിംഗ് ഹോംഗ്വാങ് മിനി ഇവിയുടെ എതിരാളിയായാണ് ഷിയോമ രംഗപ്രവേശനം ചെയ്യുന്നത്. ഷിയോമക്ക് 30,000 മുതല്‍ 50,000 യുവാന്‍ (ഏകദേശം 3.47 ലക്ഷം മുതല്‍ 5.78 ലക്ഷം രൂപ വരെ) ആണ് വിലയിട്ടിരിക്കുന്നത്. 3,000 mm നീളവും 1,510 mm വീതിയും 1,630 mm ഉയരവുമാണ് ഈ 3 ഡോര്‍ ഇവിക്കുള്ളത്. 1,953 mm ആണ് വീല്‍ബേസ് അളവ്.ഷിയോമ ഇവിയുടെ ഡിസൈനിലേക്ക് വന്നാല്‍ ഇതിന് ഒരു ബോക്സി പ്രൊഫൈലാണുള്ളത്. ആനിമേഷന്‍ സിനിമയില്‍ കാണപ്പെടുന്ന തരത്തില്‍ ഒരു ഡ്യുവല്‍-ടോണ്‍ കളറില്‍ ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നു. റൗണ്ടഡ് എഡ്ജുകളോട് കൂടിയ വലിയ സ്‌ക്വയര്‍ ഹെഡ്ലാമ്പുകളാണ് ഇതിന് മുന്‍വശത്തിന് സമാനമായാണ് പിന്‍ഭാഗത്തെ ടെയില്‍ ലൈറ്റും ബമ്പറും. റേഞ്ച് കൂട്ടുന്നതിനായി എയറോഡൈനാമിക് വീലുകളായി ഷിയോമയില്‍ നല്‍കിയിരിക്കുന്നത്. ഫ്‌ലാറ്റ് ഡാഷ്ബോര്‍ഡും റോട്ടറി കണ്‍ട്രോള്‍ ഡയലുകളും ഉള്‍ക്കൊള്ളുന്ന ഇന്റീരിയറുകളും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. ഒരു 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ യൂണിറ്റും അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്്. ഡാഷ്ബോര്‍ഡ് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ തീമിലാണ് വരുന്നത്.

കണ്ണാടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അതേ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്റീരിയറുകള്‍ക്ക് മിനുസമാര്‍ന്ന ഫിനിഷുണ്ട്. FME പ്ലാറ്റ്ഫോമാണ് ബെസ്റ്റിയൂണ്‍ ഷിയോമ പണിതിരിക്കുന്നത്. ഇതില്‍ ഇവിയും റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഡെഡിക്കേറ്റഡ് ഷാസിയും ഉള്‍പ്പെടുന്നു. ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവികള്‍ക്ക് 800 കിലോമീറ്ററും എക്‌സ്റ്റെന്‍ഡറുകള്‍ക്ക് 1,200 കിലോമീറ്ററില്‍ കൂടുതലുമാണ് റേഞ്ച് അവകാശപ്പെടുന്നത്. 20kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മൈക്രോ-ഇവിക്ക് കരുത്തേകുന്നത്. പവര്‍ട്രെയിനിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡ്രൈവര്‍ സൈഡ് എയര്‍ബാഗാണ് സുപ്രധാന സേഫ്റ്റി ഫീച്ചര്‍. വില, എളുപ്പത്തിലുള്ള പാര്‍ക്കിംഗ്, മികച്ച റേഞ്ച്, മലിനീകരണം കുറവ് എന്നീ മെച്ചങ്ങള്‍ ഉള്ളതിനാല്‍ ചൈനയിലും ആസിയാന്‍ രാജ്യങ്ങളിലും മൈക്രോ ഇവികള്‍ ജനപ്രിയമാണ്. യൂറോപ്യന്‍ വിപണിയിലും അവ ക്ലച്ച് പിടിച്ച് വരുന്നു.

എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ അവ പ്രചാരം നേടി വരുന്നതേ ഉള്ളൂ. കോമെറ്റ് ഇവിയിലൂടെ എംജിയും ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ അലയൊലികള്‍ തീര്‍ത്തു. 800 കി.മീ റേഞ്ചും ബജറ്റ് വിലയുമായി ഷിയോമി ഇവി ഇന്ത്യയിലെത്തിയാല്‍ പല വമ്പന്‍മാരുടെയും കഞ്ഞികുടി മുട്ടും. ഇന്ത്യന്‍ ജനതയെ പെട്രോള്‍ കാറുകള്‍ വിട്ട് ഇവിയിലേക്ക് അടുപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ ഇതുപോലുള്ള മോഡലുകളുടെ വരവ് കൂടിയേ തീരൂ. ഈ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ ആയിട്ടില്ല. ഇവി ഇന്ത്യയില്‍ വന്നാല്‍ ഏകദേശം 3.47 ലക്ഷം മുതല്‍ 5.78 ലക്ഷം രൂപ വരെയാകും വില വരിക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...