യമുനയിലെ ജലനിരപ്പ് താഴുന്നു ; ഇന്ദ്രപ്രസ്ഥ റഗുലേറ്ററിന്‍റെ കേടുപാട് നീക്കി ; യെലോ അലര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആശങ്കയുടെ മണിക്കൂറുകള്‍ക്ക് ശേഷം യമുനയിൽ ജലനിരപ്പ് താഴുന്നു. ജലനിരപ്പ് 207.68 മീറ്ററായി കുറഞ്ഞിട്ടുണ്ട്. ഐടിഒ, രാജ്ഘട്ട് പോലുള്ള ഇടങ്ങളിൽനിന്നും വെള്ളം നേരിയ തോതിൽ കുറഞ്ഞുതുടങ്ങി. ഐടിഒ ബാരേജിന്റെ കേടായ ഗേറ്റുകള്‍ 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സൈന്യം തുറന്നു. ഇതോെട നഗരത്തിലെ റോഡുകളില്‍ കയറിയ വെള്ളം ഇനി വേഗത്തില്‍ ഒഴുകിപ്പോകും. ഇന്ദ്രപ്രസ്ഥ റഗുലേറ്ററിന്റെ കേടുപാടുകള്‍ പരിഹരിച്ചതോടെ പ്രധാന റോഡുകളിലേക്ക് വെള്ളം കയറുന്നതും തടയാനാകും. 25,478 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്.

ഡൽഹിയിൽ കയറിയ വെള്ളം പൂർണമായി ഇറങ്ങാൻ ഏതാനും ദിവസങ്ങൾക്കൂടി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഓഖ്​ലയിലെ ജലശുദ്ധീകരണശാല തുറന്നു. ചന്ദ്രവാളിലേത് ഇന്നും വസീറാബാദിലേത് നാളെയുമായി തുറക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇന്ന് യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും മഴ തുടരുകയാണ്. അതേസമയം, ഹത്നികുണ്ഡ് ഡാമിൽനിന്നുള്ള വെള്ളം ഇപ്പോൾ ഉത്തർപ്രദേശിലേക്കും ഒഴുക്കി തുടങ്ങിയെന്നും ഇത് നേരത്തെ ചെയ്തിരുന്നുവെങ്കിൽ ഡൽഹിയിൽ പ്രളയമുണ്ടാകില്ലായിരുന്നുവെന്നും ആം ആദ്മി പാർട്ടി വീണ്ടും ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...