ഉൾവലിഞ്ഞ് യമുനയിലെ ജലം ; വെള്ളക്കെട്ടിൽ നിന്നും കരകയറാനാകാതെ ഡൽഹി നിവാസികൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കരകവിഞ്ഞൊഴുകിയ യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലായി മഴ നേരിയ തോതിൽ ശമിച്ചതോടെയാണ് നദിയിലെ ജലം ഉൾവലിയാൻ ആരംഭിച്ചത്. നിലവിൽ, യമുനയിലെ ജലനിരപ്പ് അപകടനിലയിൽ നിന്നും കരകയറിയെങ്കിലും, ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാശ്മീരി ഗേറ്റ് പോലുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം വൻ തോതിൽ ചളിയടിഞ്ഞിട്ടുണ്ട്. ഇത് പൂർവസ്ഥിതിയിലെത്താൻ താമസം എടുക്കുമെന്നാണ് വിലയിരുത്തൽ.

ഐഒടി മേഖലയിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. അതേസമയം, ഡൽഹിയിൽ നിന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, കാശ്മീരി ഗേറ്റ് പ്രദേശത്തെ ടിബറ്റൻ കോളനിയിൽ വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് ടിബറ്റൻ മാർക്കറ്റിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ വരെ അവധിയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് 21,504 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതബാധിതർക്ക് ഇതിനോടകം ഡൽഹി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...