ബം​ഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു ; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബം​ഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം (Low Pressure) രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ നാശം വിതച്ച്‌ ടൗട്ടേ ചുഴലിക്കാറ്റ് കടന്ന് പോയതിന് പിന്നാലെയാണ് യാസ് ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്നത്.

തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ് (Cyclone Yaas) കരതൊട്ടേക്കുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഒഡീഷ, പശ്ചിമ ബം​ഗാള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മധ്യ കിഴക്കന്‍ ബം​ഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ 8.30ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.

മെയ് 23ന് ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇത് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ മെയ് 24ഓടെ ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന. തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26ന് രാവിലെ പശ്ചിമബം​ഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനും ഇടയില്‍ കരയിലേക്ക് പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...