Monday, April 29, 2024 1:07 am

ഇവന്‍ മാധ്യമ പ്രവര്‍ത്തകനോ അതോ മാധ്യമ ഗുണ്ടയോ ? നിയമ നടപടിയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് എന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും അതിന്റെ ജനറല്‍ സെക്രട്ടറിയെ അപമാനിക്കുകയും ചെയ്ത യദു നാരായണനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. ഏറണാകുളത്തെ വാടകവീട്ടില്‍ ഇരുന്ന് ആര്‍ക്കെതിരെയും എന്തും വിളിച്ചുപറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നുണ്ടെങ്കില്‍ അത് ആരോടെങ്കിലും വിധേയത്വം കാണിക്കുന്നതുകൊണ്ടാകും. വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കിയ ദി ജേര്‍ണലിസ്റ്റ് എന്ന യു ട്യൂബ് ചാനലിനെതിരെ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കുമെന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്), ജോണ്‍സണ്‍ കുര്യാക്കോസ്‌ (കുറുപ്പംപടി ന്യൂസ്) എന്നിവര്‍ പറഞ്ഞു.

ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് രജിസ്റ്റര്‍ ചെയ്ത് നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ മാത്രമാണ് ഈ സംഘടനയിലെ അംഗങ്ങള്‍. സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കി നിയമപരമായി പ്രവര്‍ത്തിക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതിയുള്ളതുമായ ന്യൂസ് പോര്‍ട്ടലുകള്‍ക്കാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അംഗത്വം നല്‍കുന്നത്. സത്യം ഇതായിരിക്കെ സംഘടനയെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെടുന്ന യദു കൃഷ്ണന്‍ ആരോപണവുമായി വന്നത്.  ഓണ്‍ ലൈന്‍ മേഖലയിലെ മറ്റൊരു സംഘടനയായ ഡോട്ട് കോമിന്റെ വൈസ് പ്രസിഡന്റ് എന്നു പറഞ്ഞാണ് ഇയാള്‍ പല സ്ഥലത്തും കയറിപ്പറ്റുന്നത്.

വാര്‍ത്താ കച്ചവടം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ആരോപണവിധേയനാണ് ഇയാള്‍. ജോലിചെയ്ത സ്ഥാപനങ്ങളുമായെല്ലാം തര്‍ക്കവും കേസുകളും ഉണ്ടെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗത്വത്തിനുവേണ്ടി സമീപിച്ചിരുന്നെങ്കിലും നല്‍കിയില്ല. അന്വേഷണത്തില്‍ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു ചാനലാണ്‌ ഇയാള്‍ നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ യു ട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ ആക്രോശം. മതിയായ രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെയാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് സംശയിക്കുന്നു. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അവഹേളിച്ചുകൊണ്ട്‌ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ തുടര്‍ച്ചയായി ഇയാള്‍ വാര്‍ത്ത നല്‍കിവരികയാണ്. ഇക്കാര്യവും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയെ അറിയിക്കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...