ബെംഗളൂരു: ലവ് ജിഹാദ് സാമൂഹിക തിന്മയാണെന്നും അതില്ലാതാക്കാന്‍ നിയമം കൊണ്ടു വരുമെന്നും കര്‍ണാടക സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമം കൊണ്ട് വരുമെന്ന് യു.പി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് കര്‍ണാടകയുടേയും പ്രതികരണം.
ലവ് ജിഹാദുമായി ബന്ധപ്പെട്ട് പത്രത്തിലും ടി.വിയിലും നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയില്ല. കര്‍ണാടക ഇതിന് അറുതി വരുത്തുവാന്‍ പോവുകയാണ്. ഇതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു.
നിയമം മൂലം ലവ് ജിഹാദ് തടയുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഭസവരാജ് ബോമ്മി പറഞ്ഞു. നേരത്തെ കര്‍ണാടക ബി.ജെ.പി അധ്യക്ഷനും ലവ് ജിഹാദിനെതിരെ നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.