മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

പിന്നീട് അലേർട്ടുകളെല്ലാം പിൻവലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം. കിഴക്കൻ മേഖലയിൽ കൂടുതൽ മഴ ലഭിക്കും. തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം വയനാട് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മറ്റന്നാൾ ഇടുക്കി, വയനാട് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...