ഏറ്റവും അപകടകാരിയായ മഞ്ഞ ഫംഗസ് ബാധയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : കോവിഡ് രോഗികളിലും രോഗം വന്നു ഭേദമായവരിലും കറുപ്പ് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകരമാണ്.

പ്രശസ്ത ഇഎന്‍ടി സര്‍ജന്‍ ബ്രിജ് പാല്‍ ത്യാഗിയുടെ ആശുപത്രിയില്‍ രോഗി ഇപ്പോള്‍ ചികിത്സയിലാണ്. അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങള്‍. ഗുരുതരമായ സന്ദര്‍ഭങ്ങളില്‍, മഞ്ഞ ഫംഗസ് പഴുപ്പ് ചോര്‍ന്നൊലിക്കുക, മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതമായ വൃണത്തിലേക്ക് വഴിമാറുക, നെക്രോസിസ് മൂലം കണ്ണുകള്‍ മങ്ങിപ്പോകല്‍ എന്നിവയ്ക്കും കാരണമാകും. അതിനാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍  ചികിത്സ തേടേണ്ടത് പ്രധാനമാണ്.

മഞ്ഞ ഫംഗസിനുള്ള ഏക ചികിത്സ വിശാലമായ സ്‌പെക്‌ട്രം ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബി കുത്തിവെയ്പ്പാണ്. മഞ്ഞ ഫംഗസ് അണുബാധ പ്രധാനമായും ശുചിത്വമില്ലായ്മ മൂലമാണ് പിടിപെടാന്‍ കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വീടിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ബാക്ടീരിയയുടെയും ഫംഗസിന്റെയും വളര്‍ച്ച തടയാന്‍ പഴയ ഭക്ഷണങ്ങളും മാലിന്യങ്ങളും എത്രയും വേഗം നീക്കംചെയ്യുക. തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനവും രോഗത്തിന് ഇടയാക്കും. വീടുകളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ പരമാവധി സൂക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...