പ്രിയങ്കയില്‍ നിന്ന് 2 കോടി രൂപയ്ക്ക് എം.എഫ് ഹുസൈന്‍റെ പെയിന്‍റിങ് വാങ്ങാന്‍ നിര്‍ബന്ധിച്ചെന്ന് ഇ.ഡിയോട് റാണ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയില്‍നിന്ന് രണ്ടു കോടി രൂപ മുടക്കി എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാന്‍ നിര്‍ബന്ധിതനായെന്ന വെളിപ്പെടുത്തലുമായി യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിയിലാണ് റാണ കപൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ചില്‍ അറസ്റ്റിലായ റാണ കപൂര്‍, നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ നിര്‍ബന്ധപ്രകാരമാണ് പെയിന്റിംഗ് വാങ്ങിയതെന്നും പ്രിയങ്ക ഗാന്ധിയില്‍നിന്ന് പെയിന്റിംഗ് വാങ്ങിയില്ലെങ്കില്‍ ഗാന്ധി കുടുംബവുമായി നല്ല ബന്ധം സ്ഥാപിക്കാനാകില്ലെന്ന് ദേവ്റ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റാണ കപൂര്‍ പറഞ്ഞു. ഇതോടൊപ്പം, പത്മഭൂഷണ്‍ കിട്ടാനുള്ള വഴിയടയുമെന്ന് ദേവ്റ പറഞ്ഞതായും റാണ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് റാണ കപൂര്‍, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്‌എഫ്‌എല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ ഇഡി പ്രത്യേക കോടതിയില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിലാണ് റാണ കപൂറിന്റെ മൊഴി വ്യക്തമാക്കിയിട്ടുള്ളത്. രണ്ടു കോടിയുടെ ചെക്ക് നല്‍കിയാണ് പെയിന്റിംഗ് വാങ്ങിയതെന്നും പെയിന്റിംഗിനായി താന്‍ നല്‍കിയ പണം, ഗാന്ധി കുടുംബം സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ചെലവഴിച്ചെന്നും കപൂര്‍ പറഞ്ഞു.

അത്യാവശ്യ ഘട്ടത്തില്‍ നല്‍കുന്ന ഈ സഹായവും പിന്തുണയും, പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ഗാന്ധി കുടുംബം ഓര്‍ക്കുമെന്ന് സോണിയയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേലും ഉറപ്പ് നല്‍കിയിരുന്നതായി റാണ കപൂര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയില്‍നിന്ന് പെയിന്റിംഗ് വാങ്ങാനുള്ള ഓഫര്‍ നിരസിച്ചാല്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ താനും യെസ് ബാങ്കും അനുഭവിക്കേണ്ടി വരുമെന്ന് മുരളി ദേവ്റ മുന്നറിയിപ്പ് നല്‍കിയിരുന്നതായും റാണ കപൂര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...