പെരുനാട്ടില്‍ മുടങ്ങി കിടക്കുന്ന സിവില്‍ സ്റ്റേഷന്‍റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണം ; സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട്ടില്‍ മുടങ്ങി കിടക്കുന്ന സിവില്‍ സ്റ്റേഷന്‍റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്ന് സി.പി.ഐ പെരുനാട് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് പഞ്ചായത്തില്‍ ഉള്ളത്. ഇതെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം ആരംഭിച്ച കെട്ടിടം കോവിഡ് വന്നതോടെ മുടങ്ങിയിരിക്കുകയാണ്. വാഹന സൗകര്യമില്ലാത്ത വിവിധ മേഖലകളിലായിട്ടാണ് പഞ്ചായത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടങ്ങളില്‍ എത്തിച്ചേരുന്നതിന് വലിയ പ്രയാസം ജനങ്ങള്‍ അനുഭവിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കെട്ടിട നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് വേണ്ടുന്ന അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ.പി ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടവതരിപ്പിച്ചു.

എ പ്രദീപ്, ബിന്ദു ബാലന്‍, ടി ബിജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.മണ്ഡലം സെക്രട്ടറി കെ സതീശ്,ജില്ലാ കൗണ്‍സിലംഗങ്ങളായ അഡ്വ.മനോജ് ചരളേല്‍, കെ.എന്‍ പുരുക്ഷോത്തമന്‍, അനീഷ് ചുങ്കപ്പാറ,ടി.ജെ ബാബുരാജ്, മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ എസ്.എസ് സുരേഷ്, സന്തോഷ് കെ.ചാണ്ടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് എ അനിജു, ലോക്കല്‍ സെക്രട്ടറി സി സുരേഷ്, ഡി ശ്രീകല, പി.ടി ജോയി,രാജം ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി സി. സുരേഷ്, അസി.സെക്രട്ടറിയായി ടി.ടി ജോയി എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ മുതിര്‍ന്ന അംഗം കെ.എന്‍ പുരുക്ഷോത്തമന്‍, മികച്ച ക്ഷീര കര്‍ഷകന്‍ വി.കെ സതീഷ് കുമാര്‍ എന്നിവരെ സമ്മേളനം ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...