ചന്ദനപ്പള്ളി സെന്റ്ജോർജ് തീർത്ഥാടന കത്തോലിക്കപ്പള്ളിയിലെ തിരുനാളിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പ്രസിദ്ധമായ ചന്ദനപ്പള്ളി സെന്റ്ജോർജ് തീർത്ഥാടന കത്തോലിക്കപ്പള്ളിയിലെ തിരുനാളിന് ” കൊടിയേറി. ഞായറാഴ്ച രാവിലെ കുർബാനക്ക് ‘ ശേഷം മുവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. സജി മാടമണ്ണിൽ, ഫാ. ജോൺ കുറ്റിയിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

ഉച്ചയ്ക്ക് ശേഷം ചന്ദനപ്പള്ളി സെന്റ്ജോർജ് ഷൈനിൽ ഇടവക വികാരി ഫാ.സജി മാടമണ്ണിൽ കൊടിയേറ്റ് നിർവഹിച്ചു. മെയ് 1ന് രാവിലെ 8ന് കുർബാന, 10.15 ന് കുടുംബ സംഗമം കളക്ടർ ഡോ: ദിവ്യാ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 12.15ന് തീർത്ഥാടന വാരാഘോഷം ജില്ലാ ടൂറി സം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സതീഷ് മിറൻഡ ഉദ്ഘാടനം ചെയ്യും.

5 ന് രാവിലെ 7 ന് കുർബാന, ഉച്ചക്ക് 2 ന് തിരുന്നാൾ വിളംബര ഘോഷയാത്ര. രാത്രി 7 ന് കെ. ജി- മാർക്കോസിന്റെ ഗാനമേള. 6നും 7 നുമാണ് പ്രധാന തിരുനാൾ . 6 ന് രാവിലെ 7 മണിക്ക്‌ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ കുർബ്ബാനയും തുടർന്ന് ജംഗ്ഷൻ കുരിശടിയിൽ തിരുസ്വരൂപ പ്രതിഷ്oയും വൈകീട്ട് 5 ന് ജംഗ്ഷനിൽ വാദ്യമേള വിദ്വാൻമാരുടെ നേത്യത്വത്തിൽ വാദ്യമേളവും തുടർന്ന് ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നെള്ളുപ്പ് ദേവാലയത്തിലേക്കും നടക്കും. വൈകീട്ട് 7.30 ന് പ്രസിദ്ധമായ റാസ നടക്കും. റാസ തിരികെ ദേവാലയത്തിൽ എത്തി ചേരുമ്പോൾ കൊല്ലം സ്റ്റാർ ബ്രദേഴ്സിന്റെ ശിങ്കാരിമേളം – വയലിൻ ഫ്യൂഷൻ നടക്കും.

മെയ് 7ന് തീർത്ഥാടക ദിനത്തിൽ രാവിലെ 8 ന് പ്രഭാത പ്രാർത്ഥന തുടർന്ന് തീർത്ഥാടക സംഘങ്ങൾക്ക് സ്വീകരണം. 8.45 ന് കർദ്ദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമീസ് ബാവായ്ക്കും അഭിവന്ദ്യ പിതാക്കൻമാർക്കും സ്വീകരണം. മെത്രാപ്പോലീത്തമാരും ഗ്രാമ പ്രമുഖരും ചെമ്പിൽ അരിയിടിയിൽ കർമ്മവും നിർവഹിക്കുo. 9.30 ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം.

11 ന് കർദിനാൾ ക്ലീമീസ് ബാവയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ഇടവക നവതി സമാപന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. നവതി ഭവന പദ്ധതിയുടെയും, വിദ്യാഭ്യാസ പദ്ധതിയുടെയും ഉദ്ഘാടനം നിയമ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാറും, നവതി ആരോഗ്യ പദ്ധതി ഉദ്ഘാടനം ആന്റോ ആന്റണി എം പി യും നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം 3.15 ന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 3.30 ന് സ്ത്രീകൾ നയിക്കുന്ന പ്രസിദ്ധമായ ചെമ്പെടുപ്പും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് വീണ്ടും വില കൂടി ; വിലയിൽ 5.46...

0
ന്യൂഡൽഹി : വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ...

ശബരിമയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം ; നിർദേശം നൽകി ദേവസ്വംമന്ത്രി

0
തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന തരത്തിൽ ഉയരുന്ന വിവാദം...

ഐസ്ക്രീം വിപണിയിലേക്ക് റിലയൻസ് ; ബ്രാൻഡിന് പേരിട്ടു, ഐസ്ക്രീം വില 10 രൂപ മുതൽ

0
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ...

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...