പോലീസ് തലപ്പത്തെ അഴിച്ചുപണിയിൽ എതിർപ്പുമായി ഡബ്ളു‌സിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസ് തലപ്പത്തെ അഴിച്ചുപണി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കുമോ എന്ന ആശങ്കയുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ളു‌സിസി. എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി. കോടതി ഉത്തരവനുസരിച്ച്‌ തുടരന്വേഷണത്തിനായി ഒന്നരമാസം കൂടി നീട്ടി കിട്ടിയ അവസ്ഥയില്‍ നിന്നും സ്ഥിരം പോലീസ് സിനിമകളിലെ ആന്റി ക്ളൈമാക്‌സ് രംഗംപോലെ അന്വേഷണോദ്യോഗസ്ഥനെ മാറ്റുന്നത് നിരാശാജനകമാണെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഡബ്ളു‌സിസി ചൂണ്ടിക്കാട്ടുന്നു.

ഡബ്ളു‌സി‌സിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഞങ്ങള്‍ക്ക് ആശങ്കയുണ്ട്
ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച്‌ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്.

കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...

കർഷകർക്കും അധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്

0
ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ...

നേപ്പാൾ മിന്നൽപ്രളയം : കോഴിക്കോട് നിന്നുള്ള കേരള റെസ്‌ക്യൂ ടീം ദുരന്തഭൂമിയിലെത്തി

0
കാഠ്മണ്ഡു : നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള...