ഇത്തവണ തൃശൂർ പൂരത്തിന് നിയന്ത്രണങ്ങളില്ല ; പൂർവാധികം ഭംഗിയായി നടത്തുമെന്ന് മന്ത്രി ആർ രാധാകൃഷ്‌ണൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഇത്തവണയും തൃശൂര്‍ പൂരം കൊവിഡ് നിയന്ത്രണങ്ങളില്ലാതെ പൂര്‍വാധികം ഭം​ഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആര്‍ രാധാകൃഷ്ണന്‍. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കൊവിഡ് നിയന്ത്രണങ്ങളില്ലെങ്കിലും മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ് നിര്‍മ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദേവസ്വങ്ങള്‍ക്കു മേല്‍ അധിക ബാധ്യത വരുത്തില്ല. പൂരം ഭം​ഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി അറിയിച്ചു. തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകദേശം 15 ലക്ഷത്തോളം ആളുകള്‍ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ വെടികെട്ട് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...