ഗ്രാമ വികസനം യുവജനങ്ങൾ സ്വപ്നം കാണണം : ഡോ. ലെബി ഫിലിപ്പ് മാത്യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗ്രാമവികസനം യുവജനങ്ങൾ സ്വപ്നം കാണണമെന്ന് വൈ.എം.സി.എ മുൻ ദേശീയ അധ്യക്ഷൻ ഡോ.ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ വികസനം, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണം, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടം എന്നിവയെ ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികൾക്ക് യുവജന സംഘടനകൾ രൂപരേഖ തയ്യാറാക്കി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈ എം സി എ പത്തനംതിട്ട സബ് റീജിയന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനപദ്ധതികൾ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബ് റീജിയണൽ ചെയർമാൻ അഡ്വ. ബാബു ജി. കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലങ്കര ഓർത്തഡോൿസ്‌ സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി.  വൈ എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഏബൽ മാത്യു, വി. റ്റി. ഡേവിഡ്, ഷിബു കെ. എബ്രഹാം,കെ. വി. തോമസ്, റ്റി. എസ്. തോമസ്, ഡോ. തോമസ് ജോർജ്ജ്, ജെസ്സി വർഗീസ്, റോയ്സ് മല്ലശ്ശേരി, വിനോദ് കോശി, സുനിൽ പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ഇതൊടനുബന്ധിച്ചു നടന്ന നേതൃ സംഗമത്തിൽ ജെസ്റ്റിൻ ജോർജ്ജ് മാത്യു, തോമസ് ഉമ്മൻ, റോയ് സാമുവൽ, വർഗീസ് ജി. കുരുവിള, പ്രൊഫ. തോമസ് അലക്സ്‌, എം. ജി. ഗീതമ്മ, സാലി ജോസ്, ശോഭ കെ. മാത്യു, എന്നിവർ പ്രവർത്തന രേഖകൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...