പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കുമായി നടത്തുന്ന യോഗപരിശീലനത്തിന്റെയും യോഗ മാറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു. കോവിഡാനന്തര പ്രശ്‌നങ്ങളായ ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, സന്ധിവേദനകള്‍ തുടങ്ങിയവയ്ക്ക് പരിഹാരമായി യോഗ പരിശീലനം പ്രയോജനപ്പെടുമെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തിനായി 100 പേര്‍ക്കുള്ള യോഗ മാറ്റുകളാണ് വിതരണം ചെയ്തത്.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ എട്ടു വരെയും സ്ത്രീകള്‍ക്ക് വൈകുന്നേരം അഞ്ചുമുതല്‍ ആറ് വരെയുമാണ് യോഗ പരിശീലനത്തിനായി സമയം ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മേലുകര പബ്ലിക്ക് ലൈബ്രറി, കുരങ്ങുമല സാംസ്‌കാരിക നിലയം എന്നീ മൂന്ന് കേന്ദ്രങ്ങളിലായി മൂന്ന് മാസം നീളുന്ന പാക്കേജായാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. വനിതകള്‍ക്ക് വേണ്ടിയുള്ള പരിശീലനം കുരങ്ങുമലയിലും മേലുകര പബ്ലിക് ലൈബ്രറിയിലും നടത്തപ്പെടും.
കോഴഞ്ചേരി പഞ്ചായത്തിന്റെ ആയൂര്‍വേദ ആശുപത്രി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് യോഗപരിശീലനം നടത്തുന്നത്. ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.രജിതയുടെ മേല്‍നോട്ടത്തില്‍ പ്രേം കുമാര്‍, ജെറി, പ്രീത എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.റ്റി വാസു, സുമിത ഉദയകുമാര്‍, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, റോയി ഫിലിപ്പ്, തോമസ് ചാക്കോ, സാലി ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































