Thursday, April 25, 2024 7:06 am

യോഗയിലൂടെ തെളിയുന്നത് മാനവികത : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യോഗ മനസില്‍ വെളിച്ചം പകരുവാനും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കാനും സഹായിക്കും. മറ്റുള്ളവരുമായുള്ള നിര്‍മല ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാന്‍ യോഗ സഹായകരമാകും. ജോലിയുടെ ഭാരം മാനസിക സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ആവശ്യമില്ലാത്ത ഭയം മാനസികസംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കി നിറപുഞ്ചിരിയോടെ എല്ലാ പ്രശ്‌നത്തെയും നേരിടാനും ധൈര്യമായിട്ട് അവയെ അഭിമുഖീകരിക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ സാധ്യമാകും. മനസ്, ആത്മാവ്, ശരീരം, ഇന്ദ്രിയം എന്നിവയുടെ ലയനമാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതചര്യയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പുത്തന്‍ ഉണര്‍വും നന്മയുമാണ് യോഗയിലൂടെ നമ്മുടെ ഉള്ളിലേക്കെത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡേ. പി.എസ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ഡി.ബിജുകുമാര്‍ യോഗാദിന സന്ദേശത്തില്‍ മനുഷ്യന് മനസിനെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ യുദ്ധങ്ങളും കലാപങ്ങളും ലോകത്തുണ്ടാവുകയില്ലായിരുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് യോഗാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംനാഥ് നേതൃത്വം നല്‍കിയ യോഗാ പരിശീലനത്തില്‍ കളക്ടറും ആയുഷ് വകുപ്പിലെ പ്രവര്‍ത്തകരും ഒത്താരുമിച്ച് പങ്കാളികളായി.

ജില്ല വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നിം, ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.എസ് സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനൂപ, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആയുര്‍വേദം) സീനിയര്‍ സൂപ്രണ്ട് കെ.സി അലക്‌സാണ്ടര്‍ എന്നിവരെ കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...

പാക്കിസ്ഥാന് ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

0
അമേരിക്ക: ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്നറിയിപ്പ് നൽകി...

ഹൃദയമിടിപ്പ് തെറ്റുന്നതിന് 30 മിനിറ്റ് മുൻപ് മുന്നറിയിപ്പ് നൽകും ; എഐ മോഡൽ വികസിപ്പിച്ച്...

0
ലക്സംബർഗ് : ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുന്‍പ് തന്നെ പ്രവചിക്കാന്‍...