മുഖകാന്തി കൂട്ടാൻ തൈര്

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും മുഖത്തെ കരുവാളിപ്പ് മാറ്റുകയും പാടുകളെ അകറ്റുകയും ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരുകയും ചെയ്യും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഗുണം ചെയ്തേക്കും. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഒരു ടീസ്പൂണ്‍ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കുക.
ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. അതുപോലെ രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം 10 മുതല്‍ 15 മിനിറ്റ് വരെ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമായി കേരള പോലീസിന്റെ പോൽ-ആപ്പ്

0
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള...